കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) 1978-ൽ കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ചു. 'കേരള' എന്ന ബ്രാൻഡിൽ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും അനുയോജ്യമായ ഇലക്ട്രിക് ത്രീ വീലറുകൾ ഞങ്ങൾ നിർമ്മിക്കുന്നു. വിപണിയിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളായി ഞങ്ങളുടെ വാഹനങ്ങളെ കണക്കാക്കുന്നു. വി എസ്സ് എസ്സ് സി, എൽ പി എസ്സ് സി, ഐ ഐ എസ്സ് യു എന്നീ ബഹിരാകാശ ഏജൻസികളുടെ വിവിധ ബഹിരാകാശ പദ്ധതികൾക്കായി ഹൈ പ്രിസിഷൻ എയ്‌റോ സ്‌പേസ് ഘടകങ്ങളുടെ നിർമ്മാണവും കെ എ എൽ നടത്തുന്നുണ്ട്. കെ എ എൽ 1984-ൽ 175 സിസി ടു സ്ട്രോക്ക് ഗ്യാസോലിൻ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ ഉൽപ്പാദനം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചു. 1991-ൽ കെ എ എൽ 325 സിസി ഫോർ സ്ട്രോക്ക് ഡീസൽ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു. കെ എ എൽ 2019 വരെ ഡീസൽ ത്രീ വീലറുകളുടെ ഉത്പാദനം തുടർന്നു. കെഎഎൽ 2019 മുതൽ ഐസി എഞ്ചിൻ വാഹനങ്ങളുടെ നിർമ്മാണം നിർത്തുകയും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കുകയും ചെയ്തു. കേരള നീം ജി എന്ന ബ്രാൻഡ് നാമത്തിൽ യാത്രക്കാരുടെ ഗതാഗതത്തിന് അനുയോജ്യമായ ഇലക്ട്രിക് ത്രീ വീലറുകളും കേരള ഗ്രീൻ സ്ട്രീം എന്ന ബ്രാൻഡ് നാമത്തിൽ ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ ഇലക്ട്രിക് ത്രീ വീലറുകളും കമ്പനി നിർമ്മിക്കുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ കെ എ എൽ സജീവമായി പങ്കെടുക്കുന്നു.
ചെയർമാൻ
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഉൽപ്പന്ന ശ്രേണിയിൽ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും അനുയോജ്യമായ കേരള ബ്രാൻഡ് നാമത്തിലുള്ള ഇലക്ട്രിക് ത്രീ വീലറുകൾ ഉൾപ്പെടുന്നു.
ബാറ്ററിയോടൊപ്പം വരുന്ന ചാർജർ ഉപയോഗിച്ച്, ഒരു സാധാരണ പവർ പ്ലഗ് പോയിന്റിൽ വാഹനം ചാർജ് ചെയ്യാൻ കഴിയും.
ഞങ്ങളുടെ വാഹനം ഓടിക്കാൻ കിലോമീറ്ററിന് 50 പൈസ മാത്രമേ ചെലവാകൂ. വാഹനം പൂർണ്ണമായും ചാർജ് ചെയ്യാൻ 7 യൂണിറ്റ് കറന്റ് മാത്രമേ ആവശ്യമുള്ളൂ. ഫോസിൽ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് പരിപാലനച്ചെലവും കുറവാണ്.
ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഏകദേശം 350 മുതൽ 400 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
സ്റ്റാൻഡേർഡ് ടെസ്റ്റ് സാഹചര്യങ്ങളിൽ, പൂർണ്ണമായി ചാർജ് ചെയ്ത 120 AH ബാറ്ററിക്ക്, പൂർണ്ണമായി ചാർജ് ചെയ്ത വാഹനത്തിന് 80 മുതൽ 100 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും, പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാണ്.